കായംകുളത്ത് ദേശീയപാതയിലുണ്ടായ വാഹനാപകടത്തില്‍ നാലു പേര്‍ക്ക് പരിക്ക്

ആലപ്പുഴ : കായംകുളത്ത് ദേശീയപാതയിലുണ്ടായ വാഹനാപകടത്തില്‍ നാലു പേര്‍ക്ക് പരിക്ക്. കെപിഎസി ജംഗ്ഷനു സമീപം കാര്‍ മരത്തില്‍ ഇടിച്ചാണ് അപകടമുണ്ടായത്. ആറാട്ടുപുഴ സ്വദേശികളായ നാലുപേര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്.

ഗുരുതരമായി പരിക്കേറ്റവരെ ആദ്യം കായംകുളം താലൂക്ക് ആശുപത്രിയിലും പിന്നീട് വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും മാറ്റി.

Top