Four injured during Navy recruitment rally in Mumbai’s Malad

മുംബൈ: മുംബൈ നാവികസേന ആസ്ഥാനത്ത് തിക്കുംതിരക്കിലും പെട്ട് നിരവധി ഉദ്യോഗാര്‍ഥികള്‍ക്ക് പരിക്ക്. സേനയിലേക്കുള്ള റിക്രൂട്ട്‌മെന്റില്‍ പങ്കെടുക്കാനെത്തിയ ഉദ്യോഗാര്‍ഥികള്‍ക്കാണ് പരിക്കേറ്റത്. രാവിലെ മുംബൈ മലാഡിലായിരുന്നു സംഭവം.

ആറായിരം ഉദ്യോഗാര്‍ഥികളാണ് നാവിക ആസ്ഥാനമായ ഐ.എന്‍.എസ് ഹംലയിലെത്തിയത്. എന്നാല്‍, നാലായിരം ആളുകളെ അധികൃതര്‍ പ്രതീക്ഷിച്ചിരുന്നുള്ളൂ. പ്രധാന ഗേറ്റിലൂടെ ആസ്ഥാനത്തിനുള്ളിലേക്ക് കടക്കാന്‍ ഉദ്യോഗാര്‍ഥികള്‍ തിരക്കു കൂട്ടിയതാണ് അപകടത്തിന് വഴിവെച്ചത്.

ആളുകളെ നിയന്ത്രിക്കാന്‍ പൊലീസ് ലാത്തി വീശി. അതേസമയം, രണ്ടു പേര്‍ക്ക് പരിക്കേറ്റതായും ഇവര്‍ക്ക് ചികിത്സ ലഭ്യമാക്കിയെന്നും നാവികസേന അറിയിച്ചു. നാവികസേനാംഗങ്ങളും പൊലീസും ഫലപ്രദമായി ഇടപെട്ടതിനാല്‍ തിരക്ക് നിയന്ത്രണവിധേയമാക്കാന്‍ കഴിഞ്ഞതായും അധികൃതര്‍ വ്യക്തമാക്കി.

Top