വിംമ്പിള്‍ഡണ്‍ യോഗ്യത റൗണ്ട് ; പ്രതീക്ഷയോടെ നാല് ഇന്ത്യന്‍ താരങ്ങള്‍

wimbledon

ന്യൂഡല്‍ഹി: തിങ്കളാഴ്ച ആരംഭിക്കുന്ന വിംമ്പിള്‍ഡണ്‍ യോഗ്യത റൗണ്ടില്‍ പ്രതീക്ഷയോടെ നാല് ഇന്ത്യന്‍ താരങ്ങള്‍. വനിത വിഭാഗത്തില്‍ അങ്കിത റൈനയും പുരുഷ വിഭാഗത്തില്‍ രാംകുമാര്‍ രാമനാഥന്‍, പ്രജ്‌നേഷ് ഗുണ്ണേശ്വരന്‍, സുമതി നഗല്‍ എന്നിവരാണ് യോഗ്യത റൗണ്ടില്‍ പങ്കെടുക്കുന്നത്. മെയിന്‍ ഡ്രോയില്‍ കടക്കുവാന്‍ മൂന്ന് വിജയങ്ങളാണ് ആവശ്യം. റാങ്കിംഗിന്റെ ആനുകൂല്യത്തില്‍ യൂക്കി ബാംബ്രി പ്രധാന റൗണ്ടിലേക്ക് കടന്നിട്ടുണ്ട്. റാങ്കിങ്ങില്‍ 84 ആം സ്ഥാനത്താണ് ബാംബ്രി.

എല്ലാ വര്‍ഷവും ജൂണ്‍ മാസത്തിലെ അവസാനത്തെയും ജൂലൈ മാസത്തിലെ ആദ്യത്തേയും ആഴ്ചകളിലായിട്ടാണ് വിംമ്പിള്‍ഡണ്‍ മത്സരം നടക്കുക. ടൂര്‍ണമെന്റ് തുടങ്ങി രണ്ടാമത്തെ ഞായറാഴ്ച നടക്കുന്ന പുരുഷവിഭാഗം സിംഗിള്‍സ് ഫൈനലോടെ ആ വര്‍ഷത്തെ വിംബിള്‍ഡണ്‍ അവസാനിക്കുന്നു. എല്ലാ വര്‍ഷവും 5 പ്രധാന ഇനങ്ങളിലും 4 ജൂനിയര്‍ ഇനങ്ങളിലും 4 ക്ഷണിക്കപ്പെട്ടവര്‍ക്കുള്ള ഇനങ്ങളിലും മത്സരം നടക്കുന്നു.

ഗ്രാന്റ്സ്ലാം ടൂര്‍ണമെന്റുകളില്‍ ആസ്‌ട്രേലിയന്‍ ഓപ്പണ്‍, ഫ്രഞ്ച് ഓപ്പണ്‍ എന്നിവയ്ക്കുശേഷമാണ് വിംബിള്‍ഡണ്‍ നടക്കുക. അതിനുശേഷം അവസാന ഗ്രാന്റ്സ്ലാം ടൂര്‍ണമെന്റായ യു.എസ്. ഓപ്പണ്‍ നടക്കും.

Top