മത്സ്യബന്ധനത്തിന് പോയ 4 തൊഴിലാളികളെ കടലില്‍ കാണാതായതായി; തെരച്ചില്‍ തുടരുന്നു

തിരുവനന്തപുരം: വിഴിഞ്ഞത്ത് നിന്നും മത്സ്യബന്ധനത്തിന് പോയ നാല് മത്സ്യതൊഴിലാളികളെ കടലില്‍ കാണാതായതായി. പുതിയതുറ സ്വദേശികളായ ലൂയീസ്, ബെന്നി, കൊച്ചുപള്ളി സ്വദേശികളായ യേശുദാസന്‍, ആന്റണി എന്നീ മത്സ്യതൊഴിലാളികളെയാണ് കാണാതായത്.

തീരസംരക്ഷണ സേനയും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റും കടലില്‍ തെരച്ചില്‍ നടത്തിയെങ്കിലും ഇതുവരെയും മത്സ്യതൊഴിലാളികളെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ബുധനാഴ്ച വൈകിട്ട് 3.30 ഓടെ വിഴിഞ്ഞം സ്വദേശി പുഷ്പരാജന്റെ ഉടമസ്ഥതയിലുള്ള ഔട്ട് ബോര്‍ഡ് എഞ്ചിന്‍ ഘടിപ്പിച്ച വള്ളത്തില്‍ വിഴിഞ്ഞത്തു നിന്നും മത്സ്യ ബന്ധനത്തിന് പോയ മത്സ്യതൊഴിലാളികള്‍ ഇന്നലെ രാവിലെ 10 മണിയോടെ മടങ്ങിയെത്തേണ്ടതായിരുന്നു. ഇന്നലെ വൈകിട്ട് മൂന്ന് മണിയായിട്ടും ഇവര്‍ മടങ്ങിവരാത്തതിനെ തുടര്‍ന്ന് വള്ളത്തിന്റെ ഉടമ തീരദേശ പൊലീസ് , മറൈണ്‍ എന്‍ഫോഴ്‌സ് മെന്റ് എന്നിവരെ വിവരമറിയിക്കുകയായിരുന്നു.

Top