ഒഡീഷയില്‍ കല്‍ക്കരി ഖനിയില്‍ മണ്ണിടിഞ്ഞു; നാലു പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്

ഭുവനേശ്വര്‍:ഒഡീഷയില്‍ കല്‍ക്കരി ഖനിയില്‍ മണ്ണിടിഞ്ഞു വീണ് നാലു പേര്‍ മരിച്ചതായി റിപ്പോര്‍ട്ട് . ഒന്‍പത് പേര്‍ക്ക് പരിക്കേറ്റു. കോള്‍ ഇന്ത്യ ലിമിറ്റഡിന്റെ നിയന്ത്രണത്തിലുള്ള ഖനിയിലാണ് മണ്ണിടിച്ചിലുണ്ടായത് എന്ന്‌ കമ്പനി അധികൃതര്‍ അറിയിച്ചു.അപകടത്തിന്റെ കൃത്യമായ വിവരങ്ങള്‍ കമ്പനി വെളിപ്പെടുത്തിയിട്ടില്ല.

ദിവസേന 20,000 ടണ്‍ കല്‍ക്കരി ഉത്പാദിപ്പിക്കുന്ന ഖനി അപകടത്തെ തുടര്‍ന്ന് അടച്ചു. രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാക്കാന്‍ ഒരാഴ്ച വേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ട്.

Top