അമേരിക്കയിൽ പിറന്നാൾ പാർട്ടിക്കിടെ വെടിവയ്പ്പ്, നാല് മരണം

ന്യൂയോർക്ക് : അമേരിക്കയിലെ അലബാമയിൽ വെടിവെയ്പ്പിൽ നാല് പേ‍ർ മരിച്ചു. പിറന്നാൾ പാർട്ടിക്കിടെയുണ്ടായ വെടിവെപ്പിലാണ് നാല് പേ‍ർ കൊല്ലപ്പെട്ടത്. സംഭവത്തിൽ 20 പേർക്ക് വെടിയേറ്റു. പരിക്കേറ്റവരിൽ ഭൂരിഭാ​ഗം പേരും കൗമാരക്കാരാണ്. ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രാദേശിക സമയം ശനിയാഴ്ച രാത്രി 10:30 നാണ് വെടിവയ്പ്പുണ്ടായത്. ജന്മദിനാഘോഷത്തിനിടെയുണ്ടായ തർക്കമാണ് വെടിവയ്പ്പിലേക്ക് നയിച്ചതെന്നാണ് പുറത്തുവരുന്ന വിവരം.

Top