ഉത്തര്‍പ്രദേശില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടത്തിലെ ലിഫ്റ്റ് തകര്‍ന്ന് നാല് മരണം

ഉത്തര്‍പ്രദേശ്: ഉത്തര്‍പ്രദേശില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടത്തിലെ ലിഫ്റ്റ് തകര്‍ന്ന് നാല് പേര്‍ മരിച്ചു. ഗ്രേറ്റര്‍ നോയിഡയിലെ അമ്രപാലിയിലാണ് സംഭവം. അപകടത്തില്‍ അഞ്ച് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്.

രാവിലെ 8.30ഓടെയാണ് സംഭവം. അമ്രപാലി ഡ്രീം വാലി പ്രോജക്ട് എന്ന പേരില്‍ അമ്രപാലി ഗ്രൂപ്പ് നിര്‍മ്മിക്കുന്ന കെട്ടിടത്തിലാണ് അപകടമുണ്ടായത്. നിര്‍മാണ സ്ഥലങ്ങളില്‍ ഉപയോഗിക്കുന്ന സര്‍വീസ് ലിഫ്റ്റ് 14-ാം നിലയുടെ ഉയരത്തില്‍ നിന്ന് വീഴുകയായിരുന്നു. മരിച്ചവരെല്ലാം തൊഴിലാളികളാണ്.

പരിക്കേറ്റവര്‍ സിറ്റി ആശുപത്രിയില്‍ ചികില്‍സയിലാണ്. അപകട കാരണം അറിവായിട്ടില്ല. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ദുഃഖം രേഖപ്പെടുത്തി.

Top