‘ഒരു ഡോസ് പോലുമെടുക്കാത്ത നാല് കോടി പേര്‍’; കേന്ദ്ര സര്‍ക്കാര്‍

രു ഡോസ് കൊവിഡ് വാക്സിൻ പോലുമെടുക്കാത്ത നാല് കോടി പേര്‍ ഇന്ത്യയിലുണ്ടെന്ന് കേന്ദ്ര സർക്കാരിന്റെ കണക്ക്. ജൂലൈ 18 വരെയുള്ള കണക്കുകളാണ് കേന്ദ്ര സർക്കാർ പുറത്തുവിട്ടത്. 1,78,38,52,566 ഡോസ് വാക്സിനുകൾ ജൂലൈ 18 വരെയുള്ള കണക്കുകൾ പ്രകാരം സൗജന്യമായി നൽകിയിട്ടുണ്ടെന്ന് ആരോഗ്യ സഹമന്ത്രി ഭാരതി പ്രവീൺ പവാർ ഇന്നലെ ലോക് സഭയിൽ അറിയിച്ചു. വാക്സിനേഷനുമായി ബന്ധപ്പെട്ട ലോക് സഭാം​ഗങ്ങളുടെ ചോദ്യത്തിന് മറുപടി പറയുന്നതിനിടയിലാണ് അദ്ദേഹം വാക്സിൻ കണക്കുകൾ വിശദീകരിച്ചത്.

ആരോഗ്യ പ്രവർത്തകർക്കും , 60 വയസ്സിന് മുകളിലുള്ളവർക്കും ഈ വർഷം മാർച്ച് 16 മുതൽ സർക്കാർ സൗജന്യമായി വാക്സിൻ നൽകിയിരുന്നു. 18 വയസിന് മുകളിലുള്ളവർക്ക് ഏപ്രിൽ 10 നാണ് വാക്സിനേഷൻ ആരംഭിച്ചത്. നിലവിൽ കേന്ദ്രസർക്കാർ രാജ്യത്ത് ബൂസ്റ്റഡ് ഡോസ് സൗജന്യമായി നൽകുകയാണ്. ജൂലൈ 15 മുതലാണ് ബൂസ്റ്റഡ് ഡോസ് നൽകാൻ ആരംഭിച്ചത്.

 

Top