പാട്‌നയില്‍ വീടിന്റെ ചുവരിടിഞ്ഞു വീണ് നാല് കുട്ടികള്‍ മരിച്ചു

death

പാട്‌ന: പാട്‌നയില്‍ വീട്ടിന്റെ ചുവരിടിഞ്ഞു വീണ് നാല് കുട്ടികള്‍ മരിച്ചു. ബിഹാറിലെ ബങ്ക ജില്ലയിലെ ദോരൈയ്യ പ്രദേശത്തെ ടില്‍വാരി ഗ്രാമത്തിലാണ് സംഭവം.

നാട്ടുകാര്‍ ചേര്‍ന്നാണ് ഇടിഞ്ഞു വീണ ചുവരിനിടയില്‍ കുടുങ്ങി കിടന്ന കുട്ടികളുടെ മൃതദേഹം പുറത്തെടുത്തത്. അപകടത്തില്‍ ഒരു കുട്ടിക്ക് പരിക്കേറ്റു. പരിക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ദോരൈയ്യ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി വേണ്ട നടപടികള്‍ സ്വീകരിച്ചു. കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.

Top