അനാശാസ്യ പ്രവര്‍ത്തങ്ങളില്‍ ഏര്‍പ്പെട്ട നാല് ഏഷ്യന്‍ സ്ത്രീകള്‍ ഒമാനില്‍ അറസ്റ്റില്‍

മസ്‌കത്ത്: ഒമാനില്‍ അനാശാസ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട നാല് ഏഷ്യന്‍ വനിതകളെ പൊലീസ് അറസ്റ്റ് ചെയ്തു. റോയല്‍ ഒമാന്‍ പൊലീസ് സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിട്ട പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. അല്‍ ദാഖിലിയ ഗവര്‍ണറേറ്റില്‍ നിന്നാണ് വനിതകളെ പിടികൂടിയത്.

ഇവര്‍ മാന്യതയ്ക്കും പൊതു മര്യാദകള്‍ക്കും നിരക്കാത്ത പ്രവൃത്തികളിലേര്‍പ്പെട്ടതായി പൊലീസിന്റെ അറിയിപ്പില്‍ പറയുന്നു. പിടിയിലായവര്‍ക്കെതിരെ നിയമ നടപടികള്‍ പൂര്‍ത്തീകരിച്ചു.

 

Top