മൂന്നക്ക നമ്പര്‍ ലോട്ടറി വില്‍പന നാല് പേര്‍ അറസ്റ്റില്‍

മലപ്പുറം: മൂന്നക്ക നമ്പര്‍ ലോട്ടറി വില്‍പന നടത്തിയ സംഭവത്തില്‍ ലോട്ടറി നടത്തിപ്പുകാരനടക്കം നാല് പേര്‍ അറസ്റ്റില്‍. രഞ്ജിത്ത്(43), സുരേഷ് (36), ഹക്കീം (29), രതീഷ് (34) എന്നിവരാണ് പിടിയിലായത്.

നടത്തിപ്പുകാരനായ രഞ്ജിത്തില്‍ നിന്ന് 1,38,000 രൂപയും ലാപ്‌ടോപ്പും മൊബൈല്‍ ഫോണുകളും പൊലീസ് പിടിച്ചെടുത്തു.ഹക്കീം, രതീഷ് എന്നിവരെ കൊടക്കല്ലിലെ കടയില്‍വച്ചും സുരേഷിനെ വെന്നിയൂരില്‍നിന്നുമാണ് പിടികൂടിയത്. ഇവരില്‍നിന്ന് 16,000 രൂപ പിടിച്ചെടുത്തു.

പ്രദേശത്തെ മൂന്നക്ക നമ്പര്‍ ലോട്ടറി നടത്തിപ്പുകാരനാണ് രഞ്ജിത്തെന്നും ഇയാളുടെ കീഴില്‍ നൂറോളം കച്ചവടക്കാരുണ്ടെന്നും പൊലീസ് പറയുന്നു.എസ്‌ഐ നൗഷാദ് ഇബ്രാഹിമിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

Top