മുത്തൂറ്റ് കൊള്ള; നാല് പേര്‍ അറസ്റ്റില്‍

ബംഗളൂരു: തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയില്‍ മുത്തൂറ്റ് ശാഖയില്‍ കവര്‍ച്ച നടത്തിയ സംഘത്തിലെ നാല് പേര്‍ പിടിയില്‍. ഹൈദരാബാദില്‍ നിന്നാണ് സംഘം പിടിയിലായതെന്നാണ് വിവരം. മുഖംമൂടി ധരിച്ചെത്തിയ ആറംഗ സംഘമാണ് മുത്തൂറ്റ് ശാഖയില്‍ എത്തി തോക്ക് ചൂണ്ടി ഏഴ് കോടിയുടെ സ്വര്‍ണം കവര്‍ന്നത്. 96000 രൂപയും മോഷ്ടിച്ചിരുന്നു.

പ്രതികളെ പിടിച്ച അന്വേഷണസംഘം മോഷണ മുതലും കണ്ടെടുത്തയാണ് വിവരം. ആയുധങ്ങളും പിടിച്ചെടുത്തെന്നു പൊലീസ് അറിയിച്ചു. 3 മണിക്ക് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രതികളെ ഹാജരാക്കുമെന്നും അന്വേഷണ സംഘം അറിയിച്ചു.

നേരത്തെ, മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ അടക്കം പുറത്ത് വന്നിരുന്നു. പ്രതികള്‍ സംസ്ഥാന അതിര്‍ത്തി കടന്നതായുള്ള വിവരം അന്വേഷണ സംഘത്തിന് നേരത്തെ തന്നെ കിട്ടിയിരുന്നു എന്നാണ് വിവരം.

 

Top