കട്ടപ്പനയിലെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തില്‍ നാല് പേര്‍ അറസ്റ്റില്‍

കട്ടപ്പന: കട്ടപ്പനയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധത്തില്‍ നാല് പേര്‍ അറസ്റ്റില്‍. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അരുണ്‍, കെഎസ്യു സംസ്ഥാന ജനറല്‍ സെക്രട്ടറി അരുണ്‍ രാജേന്ദ്രന്‍, ടിനു, ഫ്രാന്‍സിസ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം പ്രതിഷേധിച്ചിരുന്നു. പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിച്ച സാഹചര്യം കൂടി കണക്കിലെടുത്താണ് അറസ്റ്റ്.

Top