സ്ത്രീ അടക്കം നാലുപേരെ വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവം; നാല്‌പേര്‍ അറസ്റ്റില്‍

കഠിനംകുളം: മുണ്ടന്‍ചിറയില്‍ സ്ത്രീ അടക്കം നാലുപേരെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ പ്രതികള്‍ പിടിയില്‍. ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള വൈരാഗ്യമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. പുത്തന്‍പാലം സ്വദേശി പ്രദീപ് , തോന്നയ്ക്കല്‍ സ്വദേശികളായ അല്‍സാജ്, വിഷ്ണു, തൗഫീഖ് എന്നിവരെയാണ് കഠിനംകുളം പോലീസ് പിടികൂടിയത്.

കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെയാണ് മുണ്ടന്‍ചിറ സ്വദേശികളായ ജോയ്, ശിവരഞ്ചിനി, ജോയ്, ഷിബു എന്നിവരെ ഇവര്‍ വെട്ടി പരിക്കേല്‍പിച്ചത്. ഇരുവിഭാഗക്കാരും തമ്മില്‍ രണ്ടു ദിവസം മുന്‍പ് പ്രദേശത്ത് ഏറ്റുമുട്ടല്‍ ഉണ്ടായിരുന്നു. ഇതിന്റെ വൈരാഗ്യം തീര്‍ക്കാന്‍ ആയിരുന്നു കഴിഞ്ഞ ദിവസത്തെ അക്രമം.

അഞ്ചംഗ സംഘമായിരുന്നു ഇവരെ ആക്രമിച്ചത്. തുടര്‍ന്ന് ഒളിവില്‍ പോയ പ്രതികളെ കഠിനംകുളം പോലീസ് പിടികൂടുകയായിരുന്നു. ഒരു പ്രതി ഒളിവിലാണെന്നും ഉടന്‍ പിടികൂടുമെന്നും കഠിനംകുളം ഇന്‍സ്‌പെക്ടര്‍ പറഞ്ഞു. വെട്ടേറ്റ രണ്ട് പേരുടെ നില ഗുരുതരമായി തുടരുരകയാണ്.

Top