ട്രെയിന്‍ തടഞ്ഞു നിര്‍ത്തി നാലംഗ സംഘം യാത്രക്കാരുടെ സാധനങ്ങള്‍ കൊള്ളയടിച്ചു

train

ദില്ലി : ട്രെയിന്‍ തടഞ്ഞു നിര്‍ത്തി യാത്രക്കാരുടെ മുഴുവന്‍ സാധനങ്ങളും കൊള്ളയടിച്ചു. നിസ്സാമുദ്ദീനും തിലക് ബ്രിഡ്ജിനും ഇടയ്ക്കുള്ള വിജനമായ സ്ഥലത്ത് നിസ്സാമുദ്ദീന്‍-അംബാല പാസഞ്ചര്‍ ട്രെയിന്‍ നിര്‍ത്തിയിട്ടപ്പോഴാണ് നാലംഗ സംഘം കവര്‍ച്ച നടത്തിയത്.

റെയില്‍വേ വക്താവ് നിതിന്‍ ചൗധരിയാണ് ട്രെിയിന്‍ കൊള്ളയടിക്കപ്പെട്ടതായി സ്ഥിരീകരിച്ചത്. സംഭവത്തില്‍ റെയില്‍വേ പോലീസിന്റെയും ആര്‍പിഎഫിന്റെയും ഒരു സംയുക്ത സംഘം അന്വേഷണം നടത്തുന്നുണ്ടെന്ന് റെയില്‍വേ വക്താവ് അറിയിച്ചു.

Top