പൊള്ളാച്ചി പീഡനക്കേസിൽ നാല് അണ്ണാഡിഎംകെ നേതാക്കൾ അറസ്റ്റിൽ

പൊള്ളാച്ചി: പൊള്ളാച്ചി പീഡനക്കേസിൽ നാല് അണ്ണാഡിഎംകെ നേതാക്കളെ സിബിഐ അറസ്റ്റ് ചെയ്തു. ഇവരുടെ ഫോണിൽ നിന്ന് സ്കൂൾ വിദ്യാർത്ഥിനികളുടെ ഉൾപ്പടെ ചിത്രങ്ങൾ കണ്ടെത്തി.കേസിൽ രണ്ട് മന്ത്രി പുത്രൻമാരുടെ പങ്കും സിബിഐ പരിശോധിക്കുകയാണ്.പ്രണയം നടിച്ച് തമിഴ്നാടിൻ്റെ വിവിധ ഇടങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചു. പീഡനവിവരം പുറത്തു പറഞ്ഞാൽ ചിത്രങ്ങൾ ഓൺലൈനിൽ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു.

ചില പെൺകുട്ടികളിൽ നിന്ന് സ്വർണവും കൈക്കലാക്കി. അണ്ണാഡിഎംകെ യുവജന വിഭാഗം സെക്രട്ടറി ഉൾപ്പടെയാണ് അറസ്റ്റിലായത്. യുവ നേതാക്കളുടെ ഫോണിലും ലാപ് ടോപ്പിൽ നിന്നും സ്കൂൾ വിദ്യാർത്ഥിനികൾ അടക്കം നിരവധി സത്രീകളുടെ നഗ്നചിത്രങ്ങൾ കണ്ടെത്തി. 19-കാരിയായ പൊള്ളാച്ചി സ്വദേശിനിയുടെ കുടുംബം മാധ്യമങ്ങൾ മുമ്പാകെ നടത്തിയ വെളിപ്പെടുത്തലാണ് നിർണായകമായത്. പ്രതിപക്ഷം ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ കഴിഞ്ഞ വർഷമാണ് സിബിഐ കേസ് ഏറ്റെടുത്തത്.

Top