യെമനില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണ് നാല് യുഎഇ സൈനികര്‍ കൊല്ലപ്പെട്ടു

ദുബായ്: യെമനില്‍ യുഎഇയുടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണ് നാല് സൈനികര്‍ക്ക് വീരമൃത്യു.

യെമനിലെ ഷബാ ഗവര്‍ണറെറ്റില്‍ പതിവ് പറക്കലിനിടെയാണ് ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണത്. നാല് സൈനികരുടെയും മൃതദേഹം യുഎഇ യില്‍ എത്തിച്ച് ഖബറടക്കി.

ക്യാപ്റ്റന്‍ അഹമ്മദ് ഖലീഫ അല്‍ ബ്ലൌഷി, ഫസ്റ്റ് ലഫ്റ്റനണ്ട് പൈലറ്റ് ജാസിം സാലെ അല്‍ സാബി, വാറണ്ട് ഓഫീസര്‍മാരായ മുഹമ്മദ് സയീസ് അല്‍ ഹസ്സനി, സമീര്‍ മുഹമ്മദ് മുറാദ് അബു ബക്കര്‍ എന്നീ ജവാന്മാരാണ് വീരമൃത്യു വരിച്ചത്.

സാങ്കേതിക തകരാര്‍ മൂലമാണ് ഹെലികോപ്റ്റര്‍ അപകടമുണ്ടായതെന്ന് യുഎഇ സായുധ സേന ജനറല്‍ കമാന്‍ഡര്‍ അറിയിച്ചു

Top