പുതിയ വാട്സ്ആപ്പ് നയം, സിഗ്നൽ ആപ്പിലേക്ക് മാറുവാൻ ജനങ്ങളോട് അഭ്യർത്ഥിച്ച് പേടിഎം സ്ഥാപകൻ

വാട്‌സാപ്പിന്റെ പുതിയ നയത്തിന് ഇരയാകരുതെന്നും സിഗ്നലിലേക്ക് മാറണമെന്നും പേടിഎം സ്ഥാപകൻ വിജയ് ശേഖർ ശർമ ഉപയോക്താക്കളോട് അഭ്യർഥിച്ചു. വാട്‌സാപ്പും ഫെയ്‌സ്ബുക്കും ഇന്ത്യയിൽ തങ്ങളുടെ കുത്തക ദുരുപയോഗം ചെയ്യുന്നുവെന്നും ഉപയോക്താക്കളുടെ സ്വകാര്യത നിസ്സാരമായി കാണുന്നുവെന്നും ശർമ ആരോപിച്ചു. വാട്സാപ്പിന്റെ പുതിയ സേവന നിബന്ധനകൾ ഫെബ്രുവരി 8 ന് നടപ്പിൽ വരും.

അതിനുശേഷം പുതിയ നിയമങ്ങൾ സ്വീകരിക്കാത്ത ഉപയോക്താക്കൾക്ക് ആപ്ലിക്കേഷൻ ലഭ്യമാകില്ല. എന്നാൽ, വാട്സാപ്പിന്റെ പുതിയ മാറ്റം ഉപയോക്താക്കളെ ഭീതിപ്പെടുത്തുന്നതാണ്. നിരവധി ഉപയോക്താക്കൾ ടെലിഗ്രാം, സിഗ്നൽ എന്നിവ പോലുള്ള ഇതര മെസഞ്ചർ അപ്ലിക്കേഷനുകളിലേക്ക് മാറാൻ തുടങ്ങിയിട്ടുണ്ട്. ടെസ്‌ല സിഇഒ എലോൺ മസ്‌ക് സിഗ്നൽ ഉപയോഗിക്കാൻ ഉപയോക്താക്കളോട് നിർദ്ദേശിച്ചു.

Top