ലാൻഡ്മാർക്ക് ഗ്രൂപ്പ് സ്ഥാപകൻ മുകേഷ് ജഗത്യാനി അന്തരിച്ചു

ദുബായ് : റീട്ടെയ്ൽ വ്യാപാര രംഗത്തെ അതികായൻ മുകേഷ് ജഗത്യാനി (മിക്കി–70) അന്തരിച്ചു. ബഹുമുഖ ബിസിനസ് ശൃംഖലയായ ലാൻഡ്മാർക്ക് ഗ്രൂപ്പിന്റെ സ്ഥാപകനാണ്.

ലോകമെമ്പാടും വ്യാപാര സ്ഥാപനങ്ങളുള്ള മിക്കിയുടെ ആസ്ഥാനം ദുബായ് ആണ്. 520 കോടി ഡോളറാണ് (42,000 കോടി രൂപ) മൊത്തം ആസ്തി. പാക്കിസ്ഥാനിലെ സിന്ധിൽ വേരുകളുള്ള കുടുംബത്തിൽ കുവൈത്തിലാണ് ജനനം.

അകാലത്തിൽ മരിച്ച സഹോദരന്റെ ബഹ്റൈനിലെ കളിപ്പാട്ടക്കട 1973ൽ ഏറ്റെടുത്താണ് ബിസിനസ് തുടക്കം. ഗൾഫ് യുദ്ധകാലത്ത് ദുബായിലേക്കു കുടിയേറി ലാൻഡ്മാർക്ക് ഗ്രൂപ്പിനു തുടക്കം കുറിച്ചു. ഭാര്യ രേണുകയാണ് നിലവിൽ ഗ്രൂപ്പിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ. മൂന്നു മക്കളുണ്ട്.

Top