ഇന്തോനേഷ്യയിൽ 20 അടി നീളമുള്ള മുതലയെ പിടികൂടി ; വയറ്റിൽ നിന്നും കണ്ടെത്തിയത് . . .

Indonesia

ജക്കാർത്ത : ഇന്തോനേഷ്യയിൽ പിടികൂടിയ ഭീമൻ മുതലയുടെ വയറ്റിൽ നിന്നും മനുഷ്യന്റെ കൈയ്യും കാലും കണ്ടെടുത്തു. 20 അടി നീളമുള്ള മുതലയെ അധികൃതർ വെടിയുതിർത്താണ് കൊലപ്പെടുത്തിയത്.

രണ്ട് ദിവസം മുൻപ് പാം ഓയിൽ പ്ലാന്റേഷൻ തൊഴിലാളിയെ കാണാതായ നദിയുടെ സമീപത്താണ് മുതലയെ കണ്ടെത്തിയത്. തുടർന്ന് സംശയത്തിന്റെ അടിസ്ഥാനത്തിൽ മുതലയെ പൊലിസ് പിടികൂടുകയായിരുന്നു.

കാണാതായ തൊഴിലാളിക്ക് വേണ്ടി തിരച്ചിൽ ശക്തമാക്കിയിരുന്നു. ബുധനാഴ്ച ബോർണിയോയിലെ കാലിമന്തനിൽ നദിയുടെ ഒരു ഭാഗത്ത് ശരീര അവശിഷ്ടങ്ങൾ കണ്ടെത്തിയതോടെ തിരച്ചിൽ അവസാനിപ്പിച്ചിരുന്നു.

indonesia-conservation-wildlife_19ce3448-1e07-11e8-ba26-4f9ea6a8f74e

കൊലപ്പെടുത്തിയ മുതലയുടെ വയർ പരിശോധിച്ചപ്പോഴാണ് കാണാതായ തൊഴിലാളിയുടെ കൈയ്യും കാലും കണ്ടെത്തിയതെന്ന് പ്രാദേശിക പൊലീസ് മേധാവി ടെഡി റിസ്റ്റിയാൻവാൻ പറഞ്ഞു.

ഇത്തരത്തിൽ ഇന്തോനേഷ്യയിൽ നിരവധി ആളുകൾ മുതലകളുടെ ആക്രമണത്തിന് ഇരയാകാറുണ്ട്. 2016 ൽ ഒരു റഷ്യൻ വിനോദസഞ്ചാരി രാജാ ആംപത് ദ്വീപ് പ്രദേശത്തെ പ്രശസ്തമായ ഡൈവിംഗ് സൈറ്റിൽ നിന്നും മുതലയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. പാം ഓയിൽ പ്ലാന്റേഷനുകൾക്കായി അവരുടെ ആവാസവ്യവസ്ഥയെ നശിപ്പിക്കുന്നതിനാലാണ് ഇത്തരത്തിൽ മനുഷ്യവാസ കേന്ദ്രങ്ങളിൽ ഇവർ എത്തുന്നതെന്ന് പരിസ്ഥതിസംരക്ഷകർ പറഞ്ഞു.

റിപ്പോർട്ട് : രേഷ്മ പി.എം

Top