പിഞ്ചുകുഞ്ഞിനെ പള്ളിയില്‍ ഉപേക്ഷിച്ച് കടന്നവരെ കണ്ടെത്തി

baby-death

കൊച്ചി: കൊച്ചിയില്‍ പിഞ്ചുകുഞ്ഞിനെ പള്ളിയില്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞ മാതാപിതാക്കളെ കണ്ടെത്തി. വടക്കാഞ്ചേരി സ്വദേശികളാണ് മാതാപിതാക്കള്‍. സംഭവത്തില്‍ എളമക്കര പൊലീസ് കേസെടുത്തു. മൂന്ന് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെയാണ് മാതാപിതാക്കള്‍ ഉപേക്ഷിച്ചത്.

ഇടപ്പള്ളി സെന്റ് ജോര്‍ജ് പള്ളിയിലെ പാരിഷ് ഹാളിലാണ് കുഞ്ഞിനെ ദമ്പതികള്‍ ഇന്നലെ ഉപേക്ഷിച്ചത്. കുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പള്ളി അധികൃതര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. എളമക്കരയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കുഞ്ഞിനെ മാറ്റി. ദമ്പതികള്‍ കുഞ്ഞിനെ ഉപേക്ഷിച്ച് കടന്നുകളയുന്ന ദൃശ്യങ്ങള്‍ സമീപത്തെ സിസിടിവി ക്യാമറയില്‍ പതിഞ്ഞിരുന്നു.

Top