ഫോർസ ഹൊറൈസൺ 5 എക്സ്ബോക്സ് സീരീ സുകളുടെ റിലീസ് നവംബറിൽ

ഫോർസ ഫ്രാഞ്ചൈസിയുടെ ഏറ്റവും പുതിയ പ്രധാന ഗെയിമുകൾ നവംബറിൽ അവതരിപ്പിക്കും . ഫോർസ ഹൊറൈസൺ 5 മൈക്രോസോഫ്റ്റ് എക്സ്ബോക്സ് സീരീസ് എക്സ് | എസ്, എക്സ്ബോക്സ് വൺ, പിസി എന്നിവയ്ക്കായി നവംബർ 9ന് റിലീസ് ചെയ്യുമെന്നാണ് പ്രഖ്യാപനം. ഗെയിം എക്സ്ബോക്സ് ഗെയിം പാസ് സേവനത്തിൽ ലഭ്യമാക്കുമെന്നും അറിയിച്ചു.

റിലീസ്‌ ചെയ്യുന്നതിന് മുന്നോടിയായായി, ഫോർസ ഹൊറൈസൺ 5 ൻറെ വിലയും എഡിഷൻ വിശദാംശങ്ങളും ഉപയോഗിച്ച് കമ്പനി ആപ്ലിക്കേഷൻ സ്റ്റോർ അപ്‌ഡേറ്റ് ചെയ്‌തു. ഈ ഗെയിമിനെ എങ്ങനെ മുൻകൂട്ടി ഓർഡർ ചെയ്യാമെന്നും അതിൻറെ വിലയും, എഡിഷൻ വിശദാംശങ്ങളും എന്നിവയും ഇവിടെ വിശദമായി പരിശോധിക്കാം.

ഫോർസ ഹൊറൈസൺ 5 സ്റ്റാൻഡേർഡ് എഡിഷന് 3,999 രൂപയും ഡീലക്സ് എഡിഷന് 5,399 രൂപയുമാണ് വില വരുന്നത്. പ്രീമിയം എഡിഷൻ 6,599 രൂപയും, പ്രീമിയം ആഡ്-ഓൺ ബണ്ടിലിന്‌ 3,399 രൂപയുമാണ് വില വരുന്നത്. ഈ ഗെയിമിൻറെ അൾട്ടിമേറ്റ് എഡിഷൻ കമ്പനി പിന്നീട് പ്രസിദ്ധീകരിക്കും.

Top