മുന്നാക്ക സംവരണം : മുസ്ലീം ലീഗുമായി തല്കാലം ഒരുമിക്കുന്നില്ല എന്ന് വെള്ളാപ്പള്ളി

vellappally

ലപ്പുഴ ;സർക്കാരിനെതിരെ മുന്നാക്കസംവരണ പ്രക്ഷോഭത്തിൽ മുസ്‍ലിംസംഘടനകളുമായി ചേർന്ന് തത്കാലം പ്രവർത്തിക്കുന്നില്ലെന്നു വ്യക്തമാക്കി എസ്.എൻ.ഡി. പി. ഒരുമിച്ചുള്ളൊരു പ്രേക്ഷോഭത്തിന് വേണ്ടി മുസ്ലിം സംഘടനകളോ, നേതാക്കളോ തന്നെ വിളിച്ചിട്ടില്ല എന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. സംവരണവിഷയത്തിൽ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും യു.ഡി.എഫ്. കൺവീനർ എം.എം. ഹസനും നിലപാട്‌ വ്യക്തമാക്കാത്തതിൽ അമർഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒപ്പം ഈ അടുത്തിടെ പല കാര്യങ്ങളിലും ലീഗ് എടുത്ത നിലപാടുകളോട് യോചിപ്പില്ല എന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.

Top