ഫോര്‍ച്യൂണറിന്റെ TRD ലിമിറ്റഡ് എഡിഷന്‍ ഇന്ത്യന്‍ വിപണിയില്‍

ഫോര്‍ച്യൂണറിന്റെ TRD ലിമിറ്റഡ് എഡിഷന്‍ മോഡല്‍ ഇന്ത്യയില്‍ അവതരിപ്പിച്ച് ടൊയോട്ട. 4X2 ഓട്ടോമാറ്റിക്, 4X4 ഓട്ടോമാറ്റിക് എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് എസ്യുവി വില്‍പ്പനക്ക് എത്തിയിരിക്കുന്നത്. ഫോര്‍ച്യൂണറിന്റെ TRD ലിമിറ്റഡ് എഡിഷന് യഥാക്രമം 34.98 ലക്ഷം, 36.88 ലക്ഷം രൂപ എന്നിങ്ങനെയാണ് എക്‌സ്‌ഷോറൂം വില.

എല്ലാ ടൊയോട്ട ഡീലര്‍ഷിപ്പുകളിലും TRD ലിമിറ്റഡ് എഡിഷനായുള്ള ബുക്കിംഗ് കമ്പനി ആരംഭിച്ചിട്ടുണ്ട്. ടൊയോട്ട റേസിംഗ് ഡെവലപ്‌മെന്റ് (TRD) രൂപകല്‍പ്പന ചെയ്ത പുതിയ ഫോര്‍ച്യൂണര്‍ TRD പതിപ്പിന് സ്പോര്‍ട്ടി ഡിസൈന്‍ ബിറ്റുകളും കുറച്ച് പുതിയ സവിശേഷതകളും ലഭിക്കുന്നു എന്നതാണ് ശ്രദ്ധേയം

എല്‍ഇഡി ഡിആര്‍എല്ലുകളുള്ള ബൈ-ബീം എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ്ലാമ്പുകള്‍, എല്‍ഇഡി ഫോഗ് ലാമ്പുകള്‍, റിയര്‍ കോമ്പിനേഷന്‍ ലാമ്പുകള്‍, ക്രോം പ്ലേറ്റഡ് ഡോര്‍ ഹാന്‍ഡിലുകള്‍, വിന്‍ഡോ ബെല്‍റ്റ്‌ലൈന്‍ എന്നിവയാണ് ഫോര്‍ച്യൂണര്‍ ലിമിറ്റഡ് എഡിഷന്‍ മോഡലിലെ മറ്റ് രസകരമായ ഘടകങ്ങള്‍.

സ്റ്റാന്‍ഡേര്‍ഡ് മോഡലുമായി താരതമ്യപ്പെടുത്തുമ്പോള്‍ സ്പോര്‍ട്ടിയര്‍ ഫോര്‍ച്യൂണര്‍ TRD ലിമിറ്റഡ് എഡിഷന് ചില അധിക സവിശേഷതകള്‍ വാഗ്ദാനം ചെയ്യുന്നു. ഇതില്‍ ഓട്ടോ ഫോള്‍ഡ് ORVM, പ്രകാശമുള്ള സ്‌കഫില്‍ പ്ലേറ്റ്, 360 പനോരമിക് വ്യൂ മോണിറ്റര്‍ എന്നിവ ഉള്‍പ്പെടുന്നു.

ലിമിറ്റഡ് എഡിഷന്‍ മോഡലിന് കരുത്തേകുന്നത് 2.8 ലിറ്റര്‍ 4 സിലിണ്ടര്‍ ഡീസല്‍ എഞ്ചിനാണ്. ഇത് 177 bhp കരുത്തില്‍ 450 Nm torque ഉത്പാദിപ്പിക്കാന്‍ പ്രാപ്തമാണ്. സീക്വന്‍ഷല്‍, പാഡില്‍ ഷിഫ്റ്റ് ഉള്ള ആറ് സ്പീഡ് ഓട്ടോമാറ്റിക് യൂണിറ്റാണ് ഗിയര്‍ബോക്‌സ് ഓപ്ഷനില്‍ തെരഞ്ഞെടുക്കാന്‍ സാധിക്കുന്നത്.

Top