ഫോര്‍ട്ടിസ് ഗ്രൂപ്പിനെ ഐഎച്ച് എച്ച് ഹെല്‍ത്ത് കെയര്‍ ഏറ്റെടുക്കുന്നു

മുംബൈ: ഇന്ത്യന്‍ ആരോഗ്യ ചികിത്സാരംഗത്തെ പ്രമുഖരായ ഫോര്‍ട്ടിസ് ഗ്രൂപ്പിനെ മലേഷ്യന്‍ കമ്പനിയായ ഐഎച്ച് എച്ച് ഹെല്‍ത്ത് കെയര്‍ ഏറ്റെടുക്കുന്നു. 1.1 ബില്ല്യണ്‍ ഡോളറിനാണ് ഏറ്റെടുക്കുന്നത്. ഇതോടെ ഫോര്‍ട്ടിസിന് കീഴിലുള്ള 30 ആശുപത്രികളുടെ ഉടമസ്ഥാവകാശം ഐഎച്ച്എച്ചിനാകും.

ഓഹരി ഒന്നിന് 170 രൂപ വച്ച് 57 ശതമാനം ഓഹരികളാണ് മലേഷ്യന്‍ കമ്പനി സ്വന്തമാക്കുന്നത്. മണിപ്പാല്‍ ഹെല്‍ത്ത് എന്റര്‍പ്രൈസ് ലിമിറ്റഡിന്റേയും യു.എസ് പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമായ ടിപിജി കാപിറ്റലിന്റെയും സംയുക്ത ഓഫര്‍ നിരസിച്ചാണ് ഫോര്‍ട്ടിസ് തങ്ങളുടെ ഓഹരികള്‍ ഐഎച്ച്എച്ചിന് കൈമാറുന്നത്.

Top