ഫോര്‍മുല വണ്‍; വേഗരാജാവായി മാക്‌സ് വേര്‍സ്റ്റാപ്പന്‍

ഫോര്‍മുല വണ്‍ ലോകകിരീടം റെഡ്ബുള്‍ താരം മാക്‌സ് വേര്‍സ്റ്റപ്പന്. ഫോര്‍മുല വണ്‍ കാറോട്ട സീസണിലെ അവസാനത്തേതായ അബൂദബി ഗ്രാന്‍പിയില്‍ ഒന്നാമതെത്തിയാണ് വേര്‍സ്റ്റപ്പന്‍ ലോക ചാമ്പ്യനായത്. ഡച്ച് താരത്തിന്റെ ആദ്യ കിരീടമാണിത്.

അവസാന ലാപ്പില്‍ മെഴ്‌സിഡീസ് താരം ലൂയിസ് ഹാമില്‍ട്ടണനെ മറികടന്നാണ് വേര്‍സ്റ്റപ്പന്റെ നേട്ടം. 32 പോയിന്റിന്റെ ലീഡുമായി ചാമ്പ്യന്‍ഷിപ്പില്‍ താരം വ്യക്തമായ ആധിപത്യം നേടിയിരുന്നു. നിലവില്‍ ഏഴു കിരീടങ്ങളുമായി ഇതിഹാസ താരം മൈക്കല്‍ ഷൂമാക്കറിന് ഒപ്പമുള്ള ഹാമില്‍ട്ടന്‍, വിജയിച്ചിരുന്നെങ്കില്‍ ഏറ്റവും കൂടുതല്‍ കിരീടങ്ങളെന്ന റെക്കോര്‍ഡിലെത്തുമായിരുന്നു.

Top