കള്ളപ്പണ ഇടപാടിന്റെ പരാതികള്‍ ബ്ലാക്ക്‌മെയിലിങ് ആണെന്ന് മുന്‍മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞ്

കൊച്ചി: തന്റെ പേരില്‍ ഉയര്‍ന്നു വന്ന കള്ളപ്പണ ഇടപാടിന്റെ പരാതികള്‍ ബ്ലാക്ക്‌മെയിലിങ് ആണെന്നു മുന്‍മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞ്. ഭാവിയില്‍ ഉപദ്രവിക്കാതിരിക്കാന്‍ 10 ലക്ഷം രൂപ വേണമെന്നു പരാതിക്കാരന്‍ ഗിരീഷ് ബാബു ഭീഷണിപ്പെടുത്തിയിരുന്നു. രണ്ടുവട്ടം ഇയാള്‍ വീട്ടില്‍ വന്നു കണ്ടെന്നും ഇബ്രാഹിംകുഞ്ഞ് പറഞ്ഞു.

ഗിരീഷ് ബാബു 10 വര്‍ഷമായി പല പരാതികളും കൊടുക്കുകയും പിന്‍വലിക്കുകയുമാണ്. ഇതിന്റെയൊക്കെ ഉദ്ദേശ്യം എന്തായിരുന്നു എന്ന് അന്വേഷിക്കണം. പാര്‍ട്ടിയില്‍ പ്രശ്‌നങ്ങള്‍ ഒന്നും ഇല്ലെന്നും ഇബ്രാഹിംകുഞ്ഞ് പറഞ്ഞു. ഗിരീഷ്ബാബുവിനെ ഭീഷണിപ്പെടുത്തിയെന്ന കേസില്‍ ഇബ്രാഹിംകുഞ്ഞിനെ വിജിലന്‍സ് കൊച്ചിയില്‍ നാല് മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു.

Top