സിംബാബ്‌വെ മുന്‍ നായകന്‍ ബ്രണ്ടന്‍ ടെയ്‌ലർ വിരമിക്കുന്നു

ബെല്‍ഫാസ്റ്റ്: സിംബാബ്‌വെ മുന്‍ നായകനും വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനുമായ ബ്രണ്ടന്‍ ടെയ്‌ലർ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്നു. ട്വിറ്ററിലൂടെയാണ് താരം തന്റെ വിരമിക്കല്‍ പ്രഖ്യാപിച്ചത്.

2004ല്‍ ശ്രീലങ്കയ്‌ക്കെതിരെ ഏകദിന അരങ്ങേറ്റം കുറിച്ച ടെയ്‌ലർ, അന്താരാഷ്ട്ര ക്രിക്കറ്റില്‍ സിംബാബ്‌വെയുടെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളാണ്. തിങ്കളാഴ്ച അയര്‍ലണ്ടിനെതിരെയാണ് ടെയ്‌ലർ തന്റെ അവസാന മത്സരം കളിക്കുക.”പ്രിയപ്പെട്ട രാജ്യത്തിനായുള്ള എന്റെ അവസാന മത്സരമാവും നാളത്തേതെന്ന് വളരെ ദുഃഖത്തോടെയാണ് പ്രഖ്യാപിക്കുന്നത്. 17 വര്‍ഷത്തെ അങ്ങേയറ്റത്തെ ഉയര്‍ന്നതും താഴ്ന്നതുമായ കരിയറായിരുന്നു എന്റേത്. ഇത്രയും കാലമായി ഉണ്ടായിരുന്ന സ്ഥാനം ഞാന്‍ എത്ര ഭാഗ്യവാനാണെന്ന് എപ്പോഴും ഓര്‍മിപ്പിക്കുന്നു.

2004ല്‍ ആദ്യമായി ടീമിന്റെ ഭാഗമാവുമ്പോള്‍, അതിനെ എല്ലായിപ്പോഴും മികച്ച സ്ഥാനത്ത് എത്തിക്കുക എന്നതായിരുന്നു എന്റെ ലക്ഷ്യം, ഞാന്‍ അത് ചെയ്തുവെന്ന് പ്രതീക്ഷിക്കുന്നു” 34കാരനായ താരം ട്വീറ്റ് ചെയ്തു.

 

 

Top