ഉറുഗ്വെ മുന്‍ നായകന്‍ ഡിയെഗോ ഗോഡിന്‍ ഫുട്‌ബോളില്‍ നിന്ന് വിരമിച്ചു

ഉറുഗ്വെ: ഉറുഗ്വെ മുന്‍ നായകന്‍ ഡിയെഗോ ഗോഡിന്‍ ഫുട്‌ബോളില്‍ നിന്ന് വിരമിച്ചു. അര്‍ജന്റൈന്‍ ക്ലബ് വെലെസ് സാര്‍സ്ഫീല്‍ഡ് താരമായ ഗോഡിന്‍ ലീഗിലെ അവസാന മത്സരം കളിച്ചതിനു ശേഷമാണ് കളി നിര്‍ത്തുകയാണെന്നറിയിച്ചത്. താരം അത്ലറ്റിക്കോ മാഡ്രിഡിന്റെ ഇതിഹാസതാരമായിരുന്നു.

2003ല്‍ ഉറുഗ്വെ ക്ലബ് സിഎ സെറോയിലൂടെയാണ് താരത്തിന്റെ പ്രൊഫഷണ്‍ ഫുട്ബോള്‍ കരിയറിന്റെ തുടക്കം. 2006 മുതല്‍ 2007 വരെ ഉറുഗ്വെ ക്ലബ് നാസിയോണലില്‍ കളിച്ചു. 2007ല്‍ ലാ ലിഗ ക്ലബ് വിയ്യാറയലിലെത്തി. 2010ല്‍ അത്ലറ്റിക്കോ മാഡ്രിഡില്‍. ഒന്‍പത് സീസണുകളില്‍ അത്ലറ്റിക്കോ മാഡ്രിഡില്‍ കളിച്ച ഗോഡിന്‍ ടീമിന്റെ നായകനായിരുന്നു. 2019ലാണ് ക്ലബ് വിട്ട താരം പിന്നീട് ഇറ്റാലിയന്‍ ക്ലബുകളായ ഇന്റര്‍ മിലാനും കഗ്ലിയാരിക്കുമായി കളിച്ചു. പിന്നാലെ ബ്രസീല്‍ ടീം അത്ലറ്റിക്കോ മിനെയ്റോക്കായിലെത്തിയ ഗോഡിന്‍ കഴിഞ്ഞ വര്‍ഷമാണ് വെലെസ് സാര്‍സ്ഫീല്‍ഡിലെത്തിയത്.

ദേശീയ ടീമില്‍ 161 മത്സരങ്ങള്‍ കളിച്ച ഗോഡിന്‍ 8 ഗോളും നേടി. വിവിധ ക്ലബുകള്‍ക്കും ദേശീയ ടീമിനുമൊപ്പം ലാ ലിഗ, യൂറോപ്പ ലീഗ്, കോപ്പ ഡെല്‍ റെ, യൂറോപ്യന്‍ സൂപ്പര്‍ കപ്പ്, സ്പാനിഷ് സൂപ്പര്‍ കപ്പ്, കോപ്പ അമേരിക്ക എന്നിങ്ങനെയാണ് കിരീട നേട്ടങ്ങള്‍.

Top