Former UP Minister’s Wife Offers Kidney To Sushma Swaraj

മഥുര: വൃക്ക രോഗത്തെത്തുടര്‍ന്ന് എയിംസില്‍ ചികിത്സയില്‍ കഴിയുന്ന വിദേശകാര്യമന്ത്രി സുഷമ സ്വരാജിന് വൃക്ക നല്കാന്‍ തയാറായി ഉത്തര്‍പ്രദേശിലെ മുന്‍ മന്ത്രിയുടെ ഭാര്യ രംഗത്ത്.

ബിജെപി നേതാവും മുന്‍മന്ത്രിയുമായിരുന്ന രവികാന്ത് ഗാര്‍ഗിന്റെ ഭാര്യ മീര ഗാര്‍ഗാണ് വൃക്ക വാഗ്ദാനം ചെയ്ത് രംഗത്തെത്തിയിരിക്കുന്നത്.

രാജ്യത്തോടുള്ള സുഷമയുടെ സത്യസന്ധതയും സമര്‍പ്പണവും മാതൃകയാണ്. എന്റെ വൃക്ക അവര്‍ക്ക് നല്‍കാന്‍ അനുയോജ്യമായാല്‍ അത് ഒരു വലിയ ആശ്വാസമാകുമെന്നും മീര ഗാര്‍ഗ് പറഞ്ഞു.

ഇരു വൃക്കകളും തകരാറിലായതിനെ തുടര്‍ന്ന് ഡയാലിസിസിന് വിധേയമാകുകയാണ് സുഷമ.

Top