‘പ്രീമിയര്‍ ലീഗ് പോരാട്ടം സിറ്റിയും ലിവര്‍പൂളും തമ്മിലാണെന്ന് യുണൈറ്റഡ് മുന്‍ താരം വെയ്ന്‍ റൂണി

ലോക ഇതിഹാസ താരം ലിയോണല്‍ മെസി ബാഴ്സലോണയില്‍ നിന്നും പോകാന്‍ താല്‍പര്യം പ്രകടിപ്പിച്ചതിന് ശേഷം മെസി എവിടെ അടുത്ത സീസണില്‍ പന്ത് തട്ടുമെന്ന് അറിയാനാണ് ഫുട്ബോള്‍ ലോകം കാത്തിരിക്കുന്നത്. മെസി തന്റെ താത്പര്യം അറിയിച്ചതു മുതല്‍ മാഞ്ചസ്റ്റര്‍ സിറ്റി മെസിക്ക് പിന്നാലെയുണ്ട്. എന്നാല്‍ മെസിയെ കൊണ്ടുവരാനുള്ള സിറ്റിയുടെ നീക്കത്തേക്കാള്‍ മികച്ചത് തിയാഗോയെ കൊണ്ടുവരാനുള്ള ലിവര്‍പൂളിന്റെ നീക്കമാണെന്ന് യുണൈറ്റഡ് മുന്‍ താരം വെയ്ന്‍ റൂണി പറഞ്ഞു.

”പ്രീമിയര്‍ ലീഗ് പോരാട്ടം സിറ്റിയും ലിവര്‍പൂളും തമ്മിലാണെന്നാണ് ഞാന്‍ വിചാരിക്കുന്നത്. ബയേണില്‍ നിന്നും തിയാഗോയെ ലിവര്‍പൂള്‍ സ്വന്തമാക്കിയാല്‍ അവര്‍ ടൈറ്റില്‍ സ്വന്തമാക്കും. ആ സൈനിങ് സിറ്റിയിലേക്കുള്ള മെസിയുടെ സൈനിങിനേക്കാള്‍ മികച്ചതായിരിക്കും” റൂണി പറഞ്ഞു. മെസിയുടെ ട്രാന്‍സ്ഫറുമായി ബന്ധപ്പെട്ട് ഇതുവരെ ഔദ്യോഗികമായി ഒരു തീരുമാനവും ആയിട്ടില്ല.

Top