രാമക്ഷേത്ര ശിലാസ്ഥാപന ചടങ്ങില്‍നിന്നും മുന്‍ കേന്ദ്രമന്ത്രി ഉമാ ഭാരതി വിട്ടുനില്‍ക്കും

ന്യൂഡല്‍ഹി: രാമക്ഷേത്ര ശിലാസ്ഥാപന ചടങ്ങില്‍നിന്നും മുന്‍ കേന്ദ്രമന്ത്രി ഉമാ ഭാരതി വിട്ടുനില്‍ക്കും. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് ഈ തീരുമാനം. പ്രധാനമന്ത്രി ഉള്‍പ്പെടെ നിരവധി പ്രമുഖരാണ് അയോധ്യയില്‍ നടക്കുന്ന ചടങ്ങില്‍ പങ്കെടുക്കുന്നത്. ഇവരുടെ ആരോഗ്യത്തില്‍ തനിക്ക് ഉത്ണ്ഠയുണ്ടെന്നും ഉമാ ഭാരതി പറഞ്ഞു.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും ചില പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതും ആശങ്കയ്ക്ക് ഇടയാക്കുന്നു. ഭോപ്പാലില്‍നിന്നും ഇന്ന് അയോധ്യയിലേക്ക് പോകുമെന്നും താന്‍ കോവിഡ് ബാധിതരുമായി ഇടപെടാന്‍ സാധ്യതയുണ്ടെന്നും അതിനാലാണ് പ്രധാനമന്ത്രി പങ്കെടുക്കുന്ന ചടങ്ങില്‍നിന്നും അകലം പാലിക്കുന്നതെന്നും അവര്‍ പറഞ്ഞു. ഇതിനുശേഷം അയോധ്യ സന്ദര്‍ശിക്കാന്‍ കഴിയുമെന്നും ഉമാ ഭാരതി വ്യക്തമാക്കി.

Top