മുന്‍ കേന്ദ്രമന്ത്രി ആര്‍.എല്‍ ഭാട്ടിയ കോവിഡ് ബാധിച്ച് മരിച്ചു

ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും കേരള ഗവര്‍ണറുമായിരുന്ന ആര്‍. എല്‍ ഭാട്ടിയ കോവിഡ് ബാധിച്ച് മരിച്ചു. ഇന്നലെ അര്‍ദ്ധ രാത്രിയോടെ അമൃത്സറിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു മരണം. 99 വയസ്സായിരുന്നു. 2004 – 2008 കാലഘട്ടത്തില്‍ കേരളത്തിന്റെ ഗവര്‍ണര്‍ ആയിരുന്നു അദ്ദേഹം.

1972 ല്‍ അമൃസറില്‍ നിന്ന് മത്സരിച്ചാണ് ഭാട്ടിയ ആദ്യമായി പാര്‍ലമെന്റിലെത്തുന്നത്. 1980, 1985, 1992, 1996, 1999 എന്നീ വര്‍ഷങ്ങളിലും അദ്ദേഹം പാര്‍ലമെന്റംഗമായി തെരഞ്ഞെടുക്കപ്പെട്ടു. 1975-1977 കാലഘട്ടത്തില്‍ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗമായിരുന്നു. 1982 മുതല്‍ 1984 വരെ പഞ്ചാബിലെ കോണ്‍ഗ്രസ് പാര്‍ട്ടി അധ്യക്ഷന്‍ ആയിരുന്നു. 1991 ല്‍ എഐസിസി ജനറല്‍ സെക്രട്ടറിയായി.

 

Top