മുന്‍ കന്നഡ സിനിമാ താരവും, മന്ത്രിയുമായിരുന്ന എം എച്ച് അംബരീഷ് അന്തരിച്ചു

ബെംഗളൂരു: മുന്‍ കന്നഡ സിനിമാ താരവും, മന്ത്രിയുമായിരുന്ന എം എച്ച് അംബരീഷ് അന്തരിച്ചു. ബെംഗളൂരുവിലെ ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

നെഞ്ച് വേദനയെ തുടര്‍ന്നായിരുന്നായിരുന്നു അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നടി സുമലതയാണ് ഭാര്യ. കന്നഡ സിനിമയിലെ സൂപ്പര്‍ ഹീറോ ആയിരുന്നു അംബരീഷ്. അദ്ദേഹത്തിന്റെ നിരവധി സിനിമകള്‍ വന്‍ വിജയമായിരുന്നു.

1972ലെ നഗരഹാവു എന്ന സിനിമയിലൂടെയാണ് എംഎച്ച് അംബരീഷ് സിനിമ ലോകത്തേക്ക് കാലെടുത്തുവെച്ചത്. കന്നഡ, ഹിന്ദി, തെലുങ്കു, തമിഴ്, മലയാളം ഭാഷകളിലായി ഏകദേശം ഇരുന്നൂറ്റി മുപ്പതോളം സിനിമയില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. എംല്‍എ, എംപി, കേന്ദ്രമന്ത്രി എന്ന നിലയിലും അദ്ദേഹം സേവന മനുഷ്ടിച്ചിട്ടുണ്ട്. പതിനാലാം കേന്ദ്രമന്ത്രിസഭയില്‍ ബ്രോഡ് കാസ്റ്റിങ് മിനിസ്റ്റര്‍ ആയിരുന്നു.

1994ലാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ കരിയര്‍ ആരംഭിക്കുന്നത്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ ചേരുകയായിരുന്നു. എന്നാല്‍ സീറ്റ് വിഷയത്തില്‍ 1996ല്‍ അദ്ദേഹം പാര്‍ട്ടി വിട്ടു. തുടര്‍ന്ന് ജനത ദളില്‍ ചേര്‍ന്നു. 1998ലെ ജനറല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയും മാണ്ഡ്യയില്‍ നിന്ന് വിജയിക്കുകയും ചെയ്തു. എന്നാല്‍ വീണ്ടും അദ്ദേഹം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ തന്നെ തിരിച്ചെത്തി.

Top