ബാര്‍സിലോനയുടെ ഗോള്‍കീപ്പറായിരുന്ന റുസ്തു റെക്ബറിന് കോവിഡ് 19 സ്ഥിരീകരിച്ചു

അങ്കാറ: തുര്‍ക്കി ഗോള്‍കീപ്പര്‍ റുസ്തു റെക്ബറിന് (46) കോവിഡ് 19 സ്ഥിരീകരിച്ചു. അദ്ദേഹത്തിന്റെ ഭാര്യ ഇസില്‍ റെക്ബറാണ് ഇക്കാര്യം അറിയിച്ചത്. ബാര്‍സിലോനയുടെയും ഗോള്‍കീപ്പറായിരുന്നു. ദക്ഷിണകൊറിയയും ജപ്പാനും സംയുക്തമായി ആതിഥ്യം വഹിച്ച 2002ലെ ലോകകപ്പില്‍ സെമിയില്‍ കടക്കാന്‍ തുര്‍ക്കിക്ക് തുണയായത് റുസ്തു റെക്ബറിന്റെ മിന്നുന്ന പ്രകടനമാണ്. സെമിയില്‍ കരുത്തരായ ബ്രസീലിനോടു തോറ്റാണ് തുര്‍ക്കി പുറത്തായത്.

മൂന്നാം സ്ഥാന മത്സരത്തില്‍ ആതിഥേയരായ ദക്ഷിണ കൊറിയയെ 32ന് തോല്‍പ്പിച്ചു. യാതൊരു കുഴപ്പവുമില്ലാതിരുന്ന റെക്ബറിന് വളരെ പെട്ടെന്നാണ് അസുഖത്തിന്റെ ലക്ഷണങ്ങള്‍ കണ്ടതെന്ന് ഭാര്യ പറഞ്ഞു. അതിന്റെ ഞെട്ടലിലാണ് താനുള്‍പ്പെടെയുള്ള കുടുംബാംഗങ്ങള്‍. വളരെ വിഷമം പിടിച്ച ഘട്ടത്തിലൂടെയാണ് തങ്ങള്‍ കടന്നുപോകുന്നതെന്നും ഇസില്‍ റെക്ബര്‍ വ്യക്തമാക്കി. വിദഗ്ധ പരിശോധനയില്‍ തനിക്കും രണ്ടു മക്കള്‍ക്കും അസുഖമില്ലെന്ന് വ്യക്തമായെന്നും അവര്‍ അറിയിച്ചു.

Top