ലയണല്‍ മെസിയെ കുറിച്ച് മുന്‍ സഹതാരം കാര്‍ലോസ് ടെവസ്

Carlos-Tevez

ര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ താരം ലയണല്‍ മെസിയെ കുറിച്ച് മുന്‍ സഹതാരം കാര്‍ലോസ് ടെവസ്. ‘ഞങ്ങള്‍ക്ക് അദ്ദേഹത്തെ ആവശ്യമുണ്ട്. അര്‍ജന്റീനയുടെ ആത്മാവാണ് അദ്ദേഹം. മെസി ദീര്‍ഘാകാലം ഫുട്‌ബോള്‍ കളിക്കുന്നത് കാണണം. അര്‍ജന്റീനയുടെ ഏറ്റവും വലിയ ആരാധനാപാത്രമായി കൊണ്ടിരിക്കുന്ന മെസി ആ ഉത്തരവാദിത്വം ഏറ്റെടുക്കണം’ ടെവസ് പറഞ്ഞു. ഒരു പ്രമുഖ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ടെവസ് തന്റെ അഭിപ്രായം തുറന്ന് പറഞ്ഞത്.

റഷ്യന്‍ ലോകകപ്പില്‍ അര്‍ജന്റീനയുടെ പ്രയാണം രണ്ടാം റൗണ്ടില്‍ അവസാനിച്ചെങ്കിലും മെസി അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കേണ്ടതില്ല. ദേശീയ ടീമിനായി അദ്ദേഹത്തിന് സന്തുഷ്ടനായി ജോലിചെയ്യാനുള്ള വഴികള്‍ നാം കണ്ടെത്തണമെന്നും അദ്ദേഹം വ്യക്തമാക്കി.

‘എനിക്ക് തോന്നുന്നത് മെസി അവനെ കുറിച്ച് തന്നെ ചിന്തിക്കണമെന്നാണ്. മറ്റൊന്നിനെ കുറിച്ചും ചിന്തിക്കേണ്ടതില്ല. പദ്ധതികളൊന്നുമില്ലെങ്കില്‍ അദ്ദേഹം സന്തോഷാവാനായിരിക്കും. അര്‍ജന്റീനയെ ചാമ്പ്യന്‍മാരാക്കുന്നതിന് ഒറ്റയ്ക്ക് ഉത്തരവാദിത്വം ഏറ്റെടുക്കുന്നത് ബുദ്ധിമുട്ടേറിയതാണ്’ ടെവസ് പറഞ്ഞു. അര്‍ജന്റീനക്കായി കളിച്ച ഒരു കളിക്കാരനെന്ന നിലയില്‍ തനിക്ക് പറയാനുള്ളത് വിശ്രമിക്കാനും കൂളായിട്ടിരിക്കാനും ശ്രമിക്കുകയെന്നാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top