യോഗാകേന്ദ്രം ജയിലുപോലെ ; യോഗാ സെന്ററിനെതിരെ മുന്‍ അധ്യാപകന്റെ പരാതി

sexual abuse

കൊച്ചി: തൃപ്പൂണിത്തുറയിലെ യോഗാസെന്ററിനെതിരെ മുന്‍ യോഗാ അധ്യാപകന്റെ പരാതി.

യോഗാകേന്ദ്രം ജയില്‍പോലെയെന്നാണ് അധ്യാപകന്‍ പരാതി നല്‍കിയിരിക്കുന്നത്. പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തുന്നതിനായി യോഗാ സെന്ററില്‍ അവരുടെ നഗ്ന ചിത്രങ്ങള്‍ എടുക്കാറുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

മാത്രമല്ല യുവതികളെ മാനസികമായും ശാരീരികമായും പീഡിപ്പിക്കാറുണ്ടെന്നും അധ്യാപകന്‍ പറഞ്ഞു.

തടവിലാക്കിയവരെ മയക്കു മരുന്നു കുത്തിവച്ച് വരുതിയിലാക്കാന്‍ ശ്രമിക്കാറുണ്ടെന്നും സെന്ററിലെ മുന്‍ ജീവനക്കാരന്‍ വെളിപ്പെടുത്തി.

Top