പീഡനക്കേസില്‍ അറസ്റ്റിലായ മുന്‍ തമിഴ്‌നാട് മന്ത്രി അറസ്റ്റില്‍

ചെന്നൈ: ലൈംഗിക പീഡനക്കേസില്‍ പ്രതിയായ തമിഴ്‌നാട് മുന്‍ ഐടി മന്ത്രി എം മണികണ്ഠന്‍ അറസ്റ്റിലായി. ബംഗളൂരു നഗരത്തില്‍ ഒളിവില്‍ കഴിയുകയായിരുന്ന മണികണ്ഠനെ തമിഴ്‌നാട് പൊലീസ് പുലര്‍ച്ചെയാണ് പിടികൂടിയത്. മദ്രാസ് ഹൈക്കോടതി മന്ത്രി നല്‍കിയ മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളിയതിനു പിന്നാലെയാണ് നടപടി.

2017 ല്‍ പരിചയപ്പെട്ട സിനിമാ നടിയായ മലേഷ്യന്‍ യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നാണ് കേസ്. എന്നാല്‍ നാലു വര്‍ഷമായിട്ടും നടപടിയില്ലാതിരുന്ന കേസില്‍ അധികാരത്തിലെത്തിയ ഡിഎംകെ രാഷ്ട്രീയ പകപോക്കല്‍ നടത്തുകയാണെന്ന് അണ്ണാ ഡിഎംകെ ആരോപിച്ചു.

 

Top