തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വത്തിന്റെ ഭാര്യ അന്തരിച്ചു

ചെന്നൈ: തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയും അണ്ണാഡിഎംകെ കോ ഓര്‍ഡിനേറ്ററുമായ ഒ. പനീര്‍ശെല്‍വത്തിന്റെ ഭാര്യ വിജയലക്ഷ്മി (63) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചത്. ഉദരരോഗത്തെ തുടര്‍ന്നു രണ്ടാഴ്ചയോളമായി ചെന്നൈയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

ചെന്നൈയില്‍ നിന്നു മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഒപിഎസിന്റെ നാടായ പെരിയകുളത്തേക്കു കൊണ്ടു പോകുമെന്നാണു വിവരം.

 

Top