5000 രൂപ കൈക്കൂലി വാങ്ങിയ ചേവായൂര്‍ മുന്‍ സബ് റജിസ്ട്രാര്‍ക്ക് 7 വര്‍ഷം കഠിന തടവും പിഴയും

കോഴിക്കോട്: 5000 രൂപ കൈക്കൂലി വാങ്ങിയ കേസില്‍ ചേവായൂര്‍ മുന്‍ സബ് റജിസ്ട്രാര്‍ക്ക് ഏഴ് വര്‍ഷം കഠിന തടവും അഞ്ച് ലക്ഷം രൂപ പിഴയും. ചേവായൂര്‍ സബ് റജിസ്ട്രാറായിരുന്ന പി.കെ.ബീനയെയാണ് കോഴിക്കോട് വിജിലന്‍സ് കോടതി ശിക്ഷിച്ചത്. 2014ലാണ് ചേവായൂര്‍ സ്വദേശി ഭാസ്‌ക്കരന്‍ നായരില്‍ നിന്ന് ബീന 5000 രൂപ കൈക്കൂലി വാങ്ങിയത്.

ആധാരത്തിലെ പിഴവ് പരിഹരിക്കാന്‍ നിരവധി തവണയാണ് പണം ആവശ്യപ്പെട്ടത്. പണം നല്‍കിയില്ലെങ്കില്‍ ആധാരം മടങ്ങുമെന്നും ഓര്‍മിപ്പിച്ചു. ഭാസ്‌കരന്‍ നായര്‍ വിജിലന്‍സിന് നല്‍കിയ പരാതിയില്‍ ഡിവൈഎസ്പി പ്രേംദാസാണ് പണവുമായി ഓഫിസില്‍ നിന്ന് ബീനയെ പിടികൂടിയത്.

കൈക്കൂലി വാങ്ങിയതിന് ഏഴും പണം ആവശ്യപ്പെട്ടതിന് നാല് വര്‍ഷവുമാണ് ശിക്ഷ. രണ്ടിലുമായി ഏഴ് വര്‍ഷത്തെ കഠിന തടവാണ് ജഡ്ജി കെ.വി.ജയകുമാര്‍ വിധിച്ചത്. വിധി കേട്ട് തളര്‍ന്നുവീണ ബീനയെ പ്രാഥമിക ശുശ്രൂഷക്ക് ശേഷം ക്വാറന്റീന്‍ കേന്ദ്രത്തിലേക്ക് മാറ്റി.

Top