പ്രകടനത്തിനിടെ സംയമനം പാലിക്കാന്‍ പറഞ്ഞു; തിരുവഞ്ചൂര്‍ രാധാകൃഷ്ണനോട് കയര്‍ത്ത് മുന്‍ സ്റ്റാഫംഗം

കോട്ടയം: പ്രകടനത്തിനിടെ സംയമനം പാലിക്കാൻ പറഞ്ഞ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയോട് കയർത്ത് മുൻ സ്റ്റാഫംഗം. കോട്ടയത്ത് യുഡിഎഫ് നടത്തിയ പ്രകടനത്തിനിടയാണ് തിരുവഞ്ചൂരിന്റെ തന്നെ മുൻ സ്റ്റാഫംഗം ഷാജഹാൻ അദ്ദേഹത്തോട് കയർത്ത് സംസാരിച്ചത്. അദ്ദേഹത്തിന് അടുത്തേക്ക് ചെന്ന് കൈ ചൂണ്ടി ദേഷ്യപ്പെട്ട് സംസാരിക്കുകയായിരുന്നു. തുടർന്ന് മറ്റു നേതാക്കൾ ഇടപെട്ട് ഇദ്ദേഹത്തെ മാറ്റി വിടുകയായിരുന്നു. ഇതിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തു വന്നു .

അതിനിടെ കോട്ടയത്ത് കളക്ട്രേറ്റിലേക്ക് കോൺഗ്രസ് നടത്തിയ മാർച്ചും സംഘർഷത്തിൽ കലാശിച്ചു. മാർച്ച് ഉദ്ഘാടനം ചെയ്ത് പി.സി.വിഷണുനാഥ് അടക്കമുള്ള നേതാക്കൾ മടങ്ങിയതിന് പിന്നാലെയാണ് സംഘർഷമുണ്ടായത്. പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകൾ മറികടന്ന് പ്രവർത്തകർ കളക്ട്രേറ്റിലേക്ക് കയറാൻ ശ്രമിച്ചത് പൊലീസ് സംഘം തടഞ്ഞു. പിന്നാലെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കളേ്രക്ടറ്റിലേക്ക് മരക്കഷ്ണവും കല്ലുകളുമെറിഞ്ഞു. പൊലീസുമായി ഉന്തും തള്ളുമുണ്ടായി. പിന്നാലെയാണ് സംഘർഷത്തിലേക്ക് എത്തിയത്. സ്ഥിതി രൂക്ഷമായതോടെ പൊലീസ് ലാത്തി വീശി. ജലപീരങ്കിയും കണ്ണീർവാതകവും പ്രയോഗിച്ചു. എട്ട് കോൺഗ്രസ് പ്രവർത്തകർക്കും മൂന്ന് പൊലീസ് ഉദ്യോഗസ്ഥർ ഒരു മാധ്യമ പ്രവർത്തകക്കും പരിക്കേറ്റു.

Top