വിരമിക്കലിന്റെ കാരണം തുറന്ന് പറഞ്ഞ് മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം

ജൊഹ്നാസ്ബര്‍ഗ്: രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും വിരമിച്ചതിന്റെ കാരണം തുറന്ന് പറഞ്ഞ് മുന്‍ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ്‌ താരം എ.ബി.ഡിവില്ലിയേഴ്‌സ്. ‘ചില സമയങ്ങളില്‍ സമ്മര്‍ദ്ദം താങ്ങാവുന്നതിലും അപ്പുറമായിരുന്നു. കളിക്കാനിറങ്ങുമ്പോഴെല്ലാം ഒരുപോലെ മികച്ച പ്രകടനം പുറത്തെടുക്കേണ്ടതിന്റെ സമ്മര്‍ദ്ദം പറഞ്ഞറിയിക്കാനാവില്ല.

രാജ്യവും ആരാധകരും പരിശീലകരും പിന്നെ നിങ്ങള്‍ സ്വയവും നിങ്ങളില്‍ അര്‍പ്പിക്കുന്ന പ്രതീക്ഷകളുടെ സമ്മര്‍ദ്ദം വളരെ വലുതാണ്. അതെപ്പോഴും നമ്മുടെ മനസില്ലുണ്ടാവും. അത് അതിജീവിക്കുകയെന്നത് കഠിനമായിരുന്ന’ ഡിവില്ലിയേഴ്‌സ് പറഞ്ഞു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് വിരമിക്കലിന്റെ കാരണങ്ങളാണ്‌ താരം തുറന്ന് പറഞ്ഞത്.

സന്തോഷത്തോടെ തന്നെയാണ് രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്. വിരമിച്ചതില്‍ യാതൊരു ദു:ഖവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇതാദ്യമായാണ് വിരമിക്കലിലേക്ക് നയിച്ച കാരണങ്ങള്‍ ഡിവില്ലിയേഴ്‌സ് ഒരു മാധ്യമത്തോട് വെളിപ്പെടുത്തുന്നത്.

Top