ഫോം വീണ്ടെടുക്കാൻ മുന്നിട്ടിറങ്ങി മുൻ നായകൻ വിരാാട് കോഹ്ലി

മുംബൈ: കരിയറിലിപ്പോൾ നല്ല സമയമല്ല നമ്മുടെ മുൻ ക്യാപ്റ്റൻ വിരാട് കോഹ്ലിക്ക്. കോഹ്‌ലിയുടെ കഴിഞ്ഞ പരമ്പരകളിലെല്ലാം തന്നെ നിരാശ നല്‍കുന്ന പ്രകടനങ്ങളായിരുന്നു. ഏഷ്യാകപ്പാണ് ഇനി കോഹ്‌ലിയുടെ മുന്നിലുള്ളത്. ഇപ്പോഴിതാ ഏഷ്യാ കപ്പിന് ഫോം വീണ്ടെടുക്കാനുള്ള കഠിന പ്രയത്നത്തിലാണ് താരം.

മുംബൈ ക്രിക്കറ്റ് അസോസിയേഷന്റെ ഇന്‍ഡോര്‍ ക്രിക്കറ്റ് അക്കാദമിയിലാണ് താരം പരിശിലീക്കുന്നത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ തരംഗമായി. തന്റെ ഐ.പി.എല്‍ ടീമായ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന്റെ ബാറ്റിങ് പരിശീലകനായ സഞ്ജയ് ബംഗാറാണ് കോഹ്‌ലിക്ക് പരിശീലനം നല്‍കുന്നത്. ഓഗസ്റ്റ് 27 മുതല്‍ യു.എ.ഇയില്‍ വെച്ചാണ് ഏഷ്യാ കപ്പ് നടക്കുന്നത്.

കോഹ്‌ലിക്ക് ഏഷ്യാ കപ്പ് അതിനിര്‍ണായകമാണ്. ഏഷ്യാ കപ്പിലും ഫോം കണ്ടെത്തിയില്ലെങ്കില്‍ ടി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലിടം നേടാന്‍ കോഹ്‌ലി നന്നായി വിയര്‍ക്കേണ്ടിവരും. അവസരം കാത്തും കഴിവ് തെളിയിച്ചും നിരവധി കളിക്കാരാണ് സെലക്ടര്‍മാരുടെ റഡാറിലുള്ളത്. മോശം ഫോം തുടര്‍ന്നിട്ടും കോഹ്‌ലിക്ക് നിരന്തരം അവസരം നല്‍കുന്നതിനെതിരെ ഇതിനകം തന്നെ വിമര്‍ശനമുയര്‍ന്നിരുന്നു. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലാണ് കോഹ്‌ലി അവസാനമായി കളിച്ചത്.

Top