മാര്‍ഗദര്‍ശിയായി ധോണി; ഇന്ത്യന്‍ ക്യാമ്പ് ആവേശത്തില്‍

ദുബൈ: ട്വന്റി20 ലോകകപ്പിന് മുന്നോടിയായി മുന്‍ നായകന്‍ എം.എസ് ധോണി ഇന്ത്യന്‍ ടീം ക്യാമ്പിനൊപ്പം ചേര്‍ന്നു. ധോണി ടീമിനൊപ്പം ചേര്‍ന്ന ചിത്രങ്ങള്‍ ബി.സി.സി.ഐ ട്വിറ്റര്‍ പേജില്‍ പങ്കുവെച്ചു. ചെന്നൈ സൂപ്പര്‍ കിങ്സിനെ നാലാം ഐ.പി.എല്‍ കിരീടത്തിലേക്ക് നയിച്ച ധോണി ‘മെന്റര്‍’ എന്ന പുതിയ റോളിലാണ് ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിവന്നത്.

ട്വന്റി20 ലോകകപ്പില്‍ മാത്രമായിരിക്കും ധോണിയുടെ സേവനം. ധോണിയുടെ സാന്നിധ്യം ഇന്ത്യന്‍ ടീമിന് മൊത്തം ഗുണം ചെയ്യുമെന്ന് നായകന്‍ കോഹ്ലി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.ലോകകപ്പിന് മുന്നോടിയായി ഇന്ത്യ തിങ്കളാഴ്ച ഇംഗ്ലണ്ടിനെതിരെയും ബുധനാഴ്ച ആസ്ട്രേലിയക്കെതിരെയും സന്നാഹ മത്സരം കളിക്കുന്നുണ്ട്. ഒക്ടോബര്‍ 24ന് ചിരവൈരികളായ പാകിസ്താനെതിരെയാണ് ടൂര്‍ണമെന്റിലെ ഇന്ത്യയുടെ ആദ്യ മത്സരം.

 

Top