എ​സ്എ​ഫ്ഐ മു​ന്‍ സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് സി​ന്ധു ജോയി വി​വാ​ഹി​ത​യായി

കൊ​ച്ചി: എ​സ്എ​ഫ്ഐ മു​ന്‍ സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് സി​ന്ധു ജോ​യി​യും മു​ന്‍ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ൻ ശാ​ന്തി​മോ​ന്‍ ജേ​ക്ക​ബും ത​മ്മി​ൽ വി​വാ​ഹി​ത​രാ​യി.

എ​റ​ണാ​കു​ളം സെ​ന്റ് മേ​രീ​സ് ക​ത്തീ​ഡ്ര​ല്‍ ബ​സ​ലി​ക്ക​യി​ല്‍ രാ​ഷ്ട്ര​ദീ​പി​ക ലി​മി​റ്റ​ഡ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ മോ​ണ്‍. ഡോ. ​മാ​ണി പു​തി​യി​ടം വി​വാ​ഹം ആ​ശീ​ര്‍​വ​ദി​ച്ചു.

സീ​റോ മ​ല​ബാ​ര്‍ സ​ഭ കൂ​രി​യ ചാ​ന്‍​സ​ല​ര്‍ റ​വ. ഡോ. ​ആ​ന്‍റ​ണി കൊ​ള്ള​ന്നൂ​ര്‍, ഫാ. ​സി​റി​യ​ക് തു​ണ്ടി​യി​ല്‍ എ​ന്നി​വ​ർ സ​ഹ​കാ​ര്‍​മി​ക​രാ​യി​രു​ന്നു.

ക​ലൂ​ര്‍-​ക​ട​വ​ന്ത്ര റോ​ഡി​ലു​ള്ള പാ​ര്‍​ക്ക് സെ​ന്‍​ട്ര​ല്‍ ഹോ​ട്ട​ലി​ല്‍ വി​വാ​ഹ​സ​ത്കാ​രം ന​ട​ന്നു.

മാധ്യമ പ്രവര്‍ത്തകനും ആത്മീയ പ്രഭാഷകനുമാണ് ശാന്തിമോന്‍ ജേക്കബ്. എറണാകുളത്തെ സെന്റ് മേരീസ് കത്തീഡ്രല്‍ ബസിലക്കയില്‍ വെച്ച് മെയ് ഏഴിനായിരുന്നു ഇരുവരുടെയും മനസമ്മതം നടന്നത്.

മാധ്യമ പ്രവര്‍ത്തകന്‍ കൂടിയായ ശാന്തിമോന് ഇംഗ്ലണ്ടില്‍ ബിസിനസാണ്. അടിമാലി സ്വദേശിയായ ശാന്തിമോന്റെ ഭാര്യ മൂന്ന് വര്‍ഷം മുമ്പ് മരിച്ചതിന് തുടര്‍ന്ന് ശാന്തിമോന്‍ ആത്മീയ മേഖലയില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു.

Top