മുന്‍ രഞ്ജി ക്രിക്കറ്റ് താരം രജത് ഭാട്ടിയ വിരമിച്ചു

ന്യൂഡല്‍ഹി: ക്രിക്കറ്റില്‍ നിന്ന് വിരമിച്ച് ഡല്‍ഹിയുടെ മുന്‍ രഞ്ജി ക്രിക്കറ്റ് താരവും ഐപിഎല്‍ ജേതാവുമായ രജത് ഭാട്ടിയ.
95 ഐപിഎല്‍ മത്സരങ്ങള്‍ രജത് കളിച്ചിട്ടുണ്ട്. 2012ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് കിരീടം ഉയര്‍ത്തിയപ്പോള്‍ ടീമില്‍ അംഗമായിരുന്നു.

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 137 വിക്കറ്റും 6,482 റണ്‍സും രജത് നേടി. 2008ല്‍ രഞ്ജി ട്രോഫി കിരീടം നേടിയ ഡല്‍ഹി ടീമില്‍ അംഗമായിരുന്നു. ഫൈനലില്‍ ഉത്തര്‍പ്രദേശിനെതിരെ 139 റണ്‍സ് നേടി പുറത്താവാതെ നിന്ന് രജത് ഹീറോയായിരുന്നു. 1999-2000 സീസണില്‍ തമിഴ്നാടിന് വേണ്ടി കളിച്ചാണ് രജത് അരങ്ങേറിയത്.

ആദ്യ ഐപിഎല്‍ സീസണില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിന് വേണ്ടി കളിച്ച രജത് മൂന്ന് വര്‍ഷം അവിടെ തുടര്‍ന്നു. പിന്നാലെ 2011 ലേലത്തില്‍ കൊല്‍ക്കത്ത രജത്തിനെ സ്വന്തമാക്കി. ഗൗതം ഗംഭീറിന്റെ കീഴില്‍ കൊല്‍ക്കത്തക്ക് വേണ്ടി രജത് മികവ് കാട്ടി.

1.7 കോടി രൂപക്കാണ് 2014ല്‍ രജത്തിനെ രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കിയത്. രാജസ്ഥാന്‍ റോയല്‍സിന് പിന്നാലെ പുനെ സൂപ്പര്‍ ജയന്റ്സിലേക്ക് 2016ല്‍ ചേക്കേറി.

Top