മുന്‍ രാജസ്ഥാന്‍ രഞ്ജി താരം വിവേക് യാദവ് കോവിഡ് ബാധിച്ചു മരിച്ചു

ജയ്പൂര്‍: മുന്‍ രാജസ്ഥാന്‍ രഞ്ജി താരം വിവേക് യാദവ് കോവിഡ് ബാധിച്ചു മരിച്ചു. അര്‍ബുദബാധിതനായിരുന്ന താരം കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. 36 വയസ്സായിരുന്നു. കോവിഡ് ബാധിച്ച് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ലെഗ് സ്പിന്നറായ വിവേക് രഞ്ജി ട്രോഫി നേടിയ രാജസ്ഥാന്‍ ടീമില്‍ അംഗമായിരുന്നു.

18 ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ കളിച്ചിട്ടുള്ള യാദവ് 57 വിക്കറ്റുകള്‍ കരസ്ഥമാക്കിയിട്ടുണ്ട്. മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്രയാണ് താരത്തിന്റെ മരണവിവരം ട്വിറ്ററിലൂടെ പുറത്തുവിട്ടത്. അര്‍ബുദബാധിതനായ താരം കീമോതെറാപ്പിക്കായി ആശുപത്രിയിലെത്തി പരിശോധിച്ചപ്പോഴാണ് കോവിഡ് സ്ഥിരീകരിച്ചത്. താരത്തിന് ഭാര്യയും മകളുമുണ്ട്.

Top