ഇന്ത്യയില്‍ സാമ്പത്തിക പ്രതിസന്ധി: രഘുറാം രാജന്‍

ന്യൂഡൽഹി: ഇന്ത്യയുടെ സാമ്പത്തിക വളർച്ചനിരക്ക് അപകടകരമായ രീതിയിൽ കുറയുകയാണെന്ന് മുൻ റിസർവ് ബാങ്ക് ഗവർണർ രഘുറാം രാജൻ. സ്വകാര്യ മേഖലയിലെ നിക്ഷേപം കുറഞ്ഞതും പലിശ നിരക്ക് കൂടിയതും ആഗോള വളർച്ച നിരക്ക് കുറഞ്ഞതും ഇന്ത്യൻ സാമ്പത്തിക രംഗം ‘ഹിന്ദു റേറ്റിനോട്’ അടുത്ത സാമ്പത്തിക പ്രതിസന്ധിക്ക് കാരണമാവുമെന്നും അദ്ദേഹം പറഞ്ഞു.

നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് പുറത്തിറക്കിയ കണക്കിന്റെ അടിസ്ഥാനത്തിനാണ് സാമ്പത്തിക വിദഗ്ദൻ കൂടിയായ രഘുറാം രാജന്റെ പരാമർശം. പി.ടി.ഐ.ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

1950 മുതൽ 1980 വരെ ഇന്ത്യൻ സാമ്പത്തിക രംഗത്തുണ്ടായ കുറഞ്ഞ വളർച്ചനിരക്കാണ് ഹിന്ദു റേറ്റ് എന്നറിയപ്പെടുന്നത്. ഇക്കാലയളവിൽ നാല് ശതമാനമായിരുന്നു ഇന്ത്യയുടെ വളർച്ചനിരക്ക്. മന്ദഗതിയിലുള്ള സാമ്പത്തിക വളർച്ചയെ സൂചിപ്പിക്കാനായി 1978ൽ സാമ്പത്തിക ശാസ്ത്രജ്ഞനായ രാജ് കൃഷ്ണയാണ് ‘ഹിന്ദു റേറ്റെന്ന’ പദം ആദ്യമായി ഉപയോഗിച്ചത്.

Top