പഞ്ചാബ് ബിജെപി മുന്‍ പ്രസിഡന്റും മുതിര്‍ന്ന നേതാവുമായ കമല്‍ ശര്‍മ അന്തരിച്ചു

ചണ്ഡിഗഢ്: പഞ്ചാബ് ബിജെപി മുന്‍ പ്രസിഡന്റും മുതിര്‍ന്ന നേതാവുമായ കമല്‍ ശര്‍മ അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു അന്ത്യം. 48വയസ്സായിരുന്നു.

മൃതദേഹം തിങ്കളാഴ്ച രാവിലെ 11 ന് ഫിറോസ്പൂരില്‍ സംസ്‌കരിക്കുമെന്ന് ഫാസില്‍ക്ക ജില്ലാ ബിജെപി പ്രസിഡന്റ് സുബോദ് വര്‍മ്മ പറഞ്ഞു.ഫിറോസ്പൂരിലെ വീട്ടില്‍ നിന്നും രാവിലെ നടക്കാന്‍ ഇറങ്ങിയ കമല്‍ ശര്‍മ നെഞ്ച് വേദനയെ തുടര്‍ന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്ന് സഹായി പറയുന്നു.

മരിക്കുന്നതിന് രണ്ട് മണിക്കൂര്‍ മുമ്ബ്, ദീപാവലി ദിനത്തില്‍ ശര്‍മ തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ അണികളെ അഭിവാദ്യം ചെയ്തിരുന്നു.

Top