അഴിമതി ആരോപണവുമായി പ്രസിഡന്റ് നിക്കോളാസ് മഡുറോയ്‌ക്കെതിരെ മുന്‍ പ്രോസിക്യൂട്ടര്‍

കാരക്കസ്: വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡൂറോയ്‌ക്കെതിരെ വന്‍ അഴിമതി ആരോപണങ്ങളുമായി മുന്‍ ചീഫ് പ്രോസിക്യൂട്ടര്‍ ലൂസിയ ഒര്‍ട്ടെഗ ദിയാസ്.

ചില പദ്ധതികളില്‍ ബ്രസീലിയന്‍ നിര്‍മാണ കമ്പനിയുമായി ചേര്‍ന്ന് മഡൂറോ വന്‍ അഴിമതി നടന്നിട്ടുണ്ടെന്നാണ് ആരോപണം.

വെനസ്വേലയില്‍ നടന്ന തെരഞ്ഞെടുപ്പിനെ സംബന്ധിച്ച് ലോകവ്യാപക പ്രതിഷേധങ്ങള്‍ ഉയര്‍ന്നതിനു പിന്നാലെയാണ് മുന്‍ പ്രോസിക്യൂട്ടറുടെ അഴിമതി ആരോപണം.

ഭരണഘടനാ ഭേദഗതി സംബന്ധിച്ചും തെരഞ്ഞടുപ്പ് സംബന്ധിച്ചും വന്‍ പ്രതിഷേധങ്ങളാണ് ഇവിടെ നടന്നത്. ഇതിനു പിന്നാലെ ഉയര്‍ന്ന അഴിമതി ആരോപണം മഡൂറോയ്‌ക്കെതിരെ ആയുധമാക്കാന്‍ പ്രതിപക്ഷം ഒരുങ്ങുന്നുവെന്നാണ് സൂചന.

Top